കേരളം

kerala

ETV Bharat / bharat

മദ്യനയ അഴിമതി കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പുതിയ സമന്‍സ്; ജനുവരി മൂന്നിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം

Arvind Kejriwal Excise Policy Case: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ നിയമത്തില്‍ നിന്നും ആരെയും ഒഴിവാക്കുന്നില്ലെന്ന് ഇഡി അധികൃതര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചുമതലകളും സ്വകാര്യ ആവശ്യങ്ങളും പരിഗണിച്ച് ഹാജരാകാന്‍ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ED issues fresh summons to Arvind Kejriwal  excise policy linked money laundering case  january3  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം  ഡല്‍ഹി മദ്യനയം  delhi excise policy case arvind kejriwal  ED Summons Arvind Kejriwal  അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മദ്യനയം കേസ്  അരവിന്ദ് കെജ്‌രിവാള്‍ ഇഡി സമന്‍സ്
ED issues fresh summons to Arvind Kejriwal

By ETV Bharat Kerala Team

Published : Dec 23, 2023, 7:29 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മൂന്നാംവട്ടവും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജനുവരി മൂന്നിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ചുള്ള കേസിലാണ് നടപടി (ED Issues Summons to Arvind Kejriwal).

സമന്‍സ് നിയമത്തിന് നിരക്കുന്നതല്ലെന്ന കെജ്‌രിവാളിന്‍റെ വാദം തള്ളിക്കൊണ്ടാണ് ഇഡിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകളും സ്വകാര്യ ആവശ്യങ്ങളും പരിഗണിച്ച് ഹാജരാകാന്‍ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്താണ് ജനുവരി മൂന്നിന് മുഖ്യമന്ത്രി ഹാജരാകേണ്ടത്. നേരത്തെയും രണ്ട് നോട്ടിസുകള്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. നവംബര്‍ 2, ഡിസംബര്‍ 21 എന്നീ തീയതികളിലാണ് കേന്ദ്ര അന്വേഷണ സംഘം നേരത്തെ കെജ്‌രിവാളിനോട് കേസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നത്.

തെരച്ചിലില്‍ കണ്ടെത്തിയ തെളിവുകളില്‍ കെജ്‌രിവാളിന്‍റെ അഭിപ്രായം ആരായുന്നതിനാണ് ഹാജരാകാന്‍ ആവശ്യപ്പെടുന്നതെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇഡിയുടെ നടപടി നിയമപ്രക്രിയയ്ക്ക് അപ്പുറം കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കലാണെന്ന് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ വിപാസന്നയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. പത്ത് ദിവസത്തേക്ക് അദ്ദേഹം ഒരു ധ്യാനത്തിലാണ്, ഈ സമയത്ത് ആരുമായും ആശയവിനിമയം നടത്തില്ല. ഇക്കാര്യം ഇഡിയ്ക്കും അറിവുള്ളതാണെന്നും ഭരദ്വാജ് എക്സില്‍ കുറിച്ചു.

രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ ലക്ഷ്യം വച്ചാണ് ഇഡി ഇത്തരം സമന്‍സുകള്‍ അയക്കുന്നതെന്ന് നേരത്തെ കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. 2024-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇതെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. തന്നെ സാക്ഷിയെന്ന നിലയിലാണോ സംശയിക്കുന്ന ആള്‍ എന്ന നിലയിലാണോ മുഖ്യമന്ത്രി എന്ന നിലയിലാണോ അതോ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നതെന്ന കാര്യം നോട്ടിസില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് നേരത്തെ കെജരിവാള്‍ ഇഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കുറ്റപത്രത്തില്‍ നിരവധി ഇടങ്ങളില്‍ കെജ്‌രിവാളിന്‍റെ പേര് ഇഡി സൂചിപ്പിച്ചിട്ടുണ്ട്. 2021-22ലെ ഡല്‍ഹി മദ്യനയ രൂപീകരണത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട പ്രതി കെജ്‌രിവാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം.

ഡല്‍ഹി സര്‍ക്കാര്‍ 2021-22ലെ മദ്യനയത്തില്‍ കൈക്കൂലി നല്‍കിയ ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്നാണ് ആരോപണം. എന്നാല്‍ ഇവ എഎപി ആവര്‍ത്തിച്ച് തള്ളുകയാണ്. നയത്തിനെതിരെ ഇഡി കേസെടുത്തതോടെ മദ്യനയം പൂര്‍ണമായും റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Also read:ഡല്‍ഹി മദ്യനയ കേസ്; മനീഷ്‌ സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

ABOUT THE AUTHOR

...view details