ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ (Delhi Liquor Scam) ഭാരത് രാഷ്‌ട്ര സമിതി (BRS) എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി (Telangana CM) കെ ചന്ദ്രശേഖർ റാവുവിന്‍റെ (K Chandrashekar Rao) മകളുമായ കെ കവിതയ്‌ക്ക് (K Kavitha) സമന്‍സ് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയെ (Supreme Court) അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). കവിതയ്‌ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ മറ്റൊരു ദിവസമാക്കി നല്‍കുമെന്ന് ഇഡി (ED) കോടതിയെ അറിയിച്ചു. അതേസമയം കേസന്വേഷണത്തിന്‍റെ ഭാഗമായി കെ കവിതയോട് ഇഡി വെള്ളിയാഴ്‌ച ഡൽഹിയിലെ ഓഫിസിൽ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു (Ed In Supreme Court On Sending Summons to K Kavitha).
തിരക്കുണ്ടെങ്കില്‍ പിന്നെയാവാം : കവിത എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പാകെ മുമ്പ് ഹാജരായിട്ടുണ്ടെന്നും അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സമൻസ് തീയതി നീട്ടി നല്‍കാമെന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു അറിയിച്ചു. അവര്‍ മുമ്പ് രണ്ട് തവണ ഹാജരായിട്ടുണ്ട്. തിരക്കിലാണെങ്കില്‍ അവര്‍ക്ക് അടുത്ത പത്ത് ദിവസം കൂടി തീയതി നീട്ടി നല്‍കാമെന്ന് എസ്‌വി രാജു ബെഞ്ചിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
സമൻസ് മാറ്റിവയ്ക്കണമെന്ന് കവിതയുടെ അഭിഭാഷകൻ കൂടി ആവശ്യപ്പെട്ടതോടെ, ഇത് രേഖപ്പെടുത്തേണ്ടതുണ്ടോ എന്നും അതോ ഏജന്‍സി ഇത് പരിഗണിക്കുമോ എന്നും കോടതി അഡിഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. ഇതിന് തങ്ങള്‍ നോക്കിക്കോളാം എന്ന് എഎസ്‌ജി എസ്‌വി രാജു അറിയിച്ചതോടെ, സെപ്‌റ്റംബർ 26ന് വാദം കേൾക്കാമെന്ന് ബെഞ്ചും വ്യക്തമാക്കുകയായിരുന്നു.