കേരളം

kerala

ETV Bharat / bharat

പഞ്ച്കുള ഭൂമി കയ്യേറ്റ കേസ്‌; ഭൂപീന്തർ സിംഗ്‌ ഹൂഡക്കതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു - ദേശിയ വാർത്ത

2016 ൽ കോൺഗ്രസ്‌ ഭരണകാലത്ത്‌ അനധികൃതമായി പഞ്ച്കുളയിൽ 14 വ്യാവസായിക പ്ലോട്ടുകൾ അനുവദിച്ചു എന്ന പേരിൽ ഹൂഡയ്‌ക്കെതിരെ സിബിഐ കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു

ED files chargesheet against Bhupinder Singh Hooda  chargesheet against Bhupinder Singh Hooda  Bhupinder Singh Hooda case  ED on Bhupinder Singh Hooda  പഞ്ച്കുള ഭൂമി കൈയ്യേറ്റ കേസ്  ഭൂപീന്തർ സിംഗ്‌ ഹൂഡ  ഇഡി കുറ്റപത്രം സമർപ്പിച്ചു  ദേശിയ വാർത്ത  national news
പഞ്ച്കുള ഭൂമി കൈയ്യേറ്റ കേസ്‌; ഭൂപീന്തർ സിംഗ്‌ ഹൂഡക്കതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

By

Published : Feb 16, 2021, 10:33 PM IST

ചണ്ഡീഗഡ്‌: പഞ്ച്കുള ഭൂമി കൈയ്യേറ്റ കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്തർ സിംഗ്‌ ഹൂഡയ്‌ക്കും ബന്ധുക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ്‌ പഞ്ചകുള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2016 ൽ കോൺഗ്രസ്‌ ഭരണകാലത്ത്‌ അനധികൃതമായി പഞ്ച്കുളയിൽ 14 വ്യാവസായിക പ്ലോട്ടുകൾ അനുവദിച്ചു എന്ന പേരിൽ ഹൂഡയ്‌ക്കെതിരെ സിബിഐ കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ ഈ 14 വ്യാവസായിക പ്ലോട്ടുകൾക്കുമെതിരെ 2019 ൽ ഇഡി കള്ളപ്പണം വെളിപ്പിക്കൽ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.

കേസിൽ റിട്ടയേര്‍ഡ്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ഡി.പി.എസ്‌ നാഗൽ, ഹരിയാന നഗര വികസന അതോറിറ്റി ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റർ എസ്‌ സി കൻസാൽ, ബി.ബി തനേജ എന്നിവർക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടുണ്ട്‌ . 2016 ൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാറിന്‍റെ നിർദേശപ്രകാരമാണ്‌ വ്യാവസായിക പ്ലോട്ടുകൾ ഹൂഡയ്‌ക്കും ബന്ധുക്കൾക്കും അനുവദിച്ചതെന്ന് സിബിഐ കണ്ടെത്തി. ആദ്യം ഹരിയാന വിജിലൻസ്‌ വിഭാഗം അന്വേഷിച്ച കേസ്‌ 2015 ഇഡി ഏറ്റെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details