ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 2019ൽ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ നിലവിൽ ജാമ്യത്തിലാണ് ശിവകുമാർ.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡികെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു - എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഡി കെ ശിവകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിലവിൽ ജാമ്യത്തിലാണ് ശിവകുമാർ.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഡൽഹി കോടതിയിൽ പ്രോസിക്യൂഷൻ പരാതി നൽകിയിരിക്കുന്നത്. ശിവകുമാറും കൂട്ടാളി എസ് കെ ശർമ്മയും മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ഹവാല വഴി സ്ഥിരമായി കണക്കിൽപ്പെടാത്ത പണം കടത്തിയെന്നാണ് ഐടി വകുപ്പിന്‍റെ ആരോപണം
2018 സെപ്റ്റംബറിലാണ് അന്വേഷണ ഏജൻസി (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തത്. ശിവകുമാറിന്‍റെ മകൾ ഐശ്വര്യയും കോൺഗ്രസ് എംഎൽഎ ലക്ഷ്‌മി ഹെബ്ബാൾക്കറും ഉൾപ്പെടെ നിരവധി ആളുകളെയും ഏജൻസി ചോദ്യം ചെയ്‌തിരുന്നു.