ന്യൂഡൽഹി: മുംബൈയിലെ വീഡിയോകോൺ ഗ്രൂപ്പിന്‍റെ പ്രമോട്ടർമാർക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം ആരംഭിച്ചു. മൊസാംബിക്കിലെ ബിസിനസ് ഹൗസിന്‍റെ എണ്ണ, വാതക ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് പണം തട്ടിയ കേസിലാണ് വീഡിയോകോൺ ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിച്ചത്.
also read:ജമ്മുകശ്‌മീരിലെ ബി.ജെ.പി പ്രവര്‍ത്തകന് സുരക്ഷ ജീവനക്കാരനില്‍ നിന്നും വെടിയേറ്റു; അബദ്ധത്തിലെന്ന് പൊലീസ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാങ്കിന്‍റെ മുൻ സിഇഒ ചന്ദാ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2020 ൽ വിഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതിന് പിന്നാലെ വീഡിയോകോൺ ഗ്രൂപ്പിൽ നിന്നും 64 കോടി രൂപയും മാറ്റിക്‌സ് ഫെർട്ടലൈസേഴ്‌സിൽ നിന്നും 325 കോടി രൂപയും ന്യൂപവർ റിന്യൂവബിൾസ് സ്വീകരിച്ചതായാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ ആരോപണം.
1875 കോടി രൂപയുടെ വായ്‌പ്പ
ഐസിഐസിഐ ബാങ്കിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിഡീയോ കോൺഗ്രൂപ്പിന് 1875 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. സംഭവത്തിൽ ആരോപണം ഉയർന്നതിനെ തുടർന്ന് ബാങ്കിന്‍റെ എംഡി സ്ഥാനം ചന്ദാ കൊച്ചാർ രാജി വെച്ചിരുന്നു. വീഡിയോകോണിന് 2012ൽ 3250 കോടി രൂപ വായ്പ നൽകിയതിനു പിന്നിൽ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയർമാനും വെളിപ്പെടുത്തിയിരുന്നു.