ന്യൂഡൽഹി: ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്‌നെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ.ഡി റെയ്‌ഡ്. മന്ത്രിയുമായി ബന്ധമുള്ള പത്തോളം ബിസിനസ് സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവടങ്ങളിലാണ് റെയ്‌ഡ് നടക്കന്നത്. കഴിഞ്ഞയാഴ്ച ഇഡി നടത്തിയ വിവിധ റെയ്ഡുകളിൽ നിന്ന് 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; മന്ത്രി സത്യേന്ദർ ജെയ്‌നിന് ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്
കഴിഞ്ഞയാഴ്ച്ച ഇഡി നടത്തിയ വിവിധ റെയ്ഡുകളിൽ നിന്ന് 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്;
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ മെയ് 30നാണ് മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്‌റ്റിലാകുന്നത്. എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്‍. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു മന്ത്രിയുടെ അറസ്‌റ്റ്.