ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പ് കേസില്‍ അറ്റ്ലസ് ജ്വല്ലറിയുടേയും അതിന്‍റെ ഡയറക്‌ടര്‍മാരായ എം.എം.രാമചന്ദ്രന്‍, ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടേയും 57.45കോടി രൂപ വിലവരുന്ന ആസ്ഥികള്‍ ഇ.ഡി കണ്ടുകെട്ടി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ 242.4 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് നടപടി. പണം പൂഴ്ത്തിവയ്പ്പ് നിരോധന നിയമ പ്രകാരമാണ് നടപടി.
സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങള്‍, സ്ഥിരം നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയ ആസ്ഥികളില്‍ ഉള്‍പ്പെടും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ തൃശ്ശൂരിലെ റൗണ്ട് സൗത്ത് ശാഖയെ കബളിപ്പിച്ചതിന് എം.എം രാമചന്ദ്രനും അദ്ദേഹത്തിന്‍റെ ഭാര്യയായ ഇന്ദിര രാമചന്ദ്രനെതിരായും കേരള പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി പണംപൂഴ്‌ത്തിവയ്പ്പ് അന്വേഷണം ആരംഭിക്കുന്നത്.