കേരളം

kerala

By

Published : Jun 23, 2021, 4:52 PM IST

ETV Bharat / bharat

ബാങ്കുകളിൽ അടയ്ക്കാനുള്ള തുകയെക്കാൾ കൂടുതൽ ഇഡി കണ്ടുകെട്ടിയതായി ചോക്‌സിയുടെ അഭിഭാഷകൻ

കേന്ദ്ര സർക്കാർ ഏജൻസിയായ ഇഡി കണ്ടുകെട്ടിയ സ്വത്ത് പിഎസ്ബികൾക്ക് കൈമാറാൻ നിയമം ഇല്ലെന്നും ചോക്‌സിയുടെ അഭിഭാഷകനായ വിജയ് അഗർവാൾ പറഞ്ഞു.

ED attached assets more than money due to banks  Mehul Choksi's lawyer  ED attached assets of Mehul Choksi  മെഹുൽ ചോക്‌സി വാർത്ത  വിജയ് അഗർവാൾ വാർത്ത  ചോക്സിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
മെഹുൽ ചോക്‌സി

ന്യൂഡൽഹി: മെഹുൽ ചോക്‌സി ബാങ്കുകളിൽ അടയ്ക്കാനുള്ള പണത്തെക്കാൾ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതായി ആരോപിച്ച് ചോക്‌സിയുടെ അഭിഭാഷകൻ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ചോക്‌സിയുടെ അഭിഭാഷകനായ വിജയ് അഗർവാളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്.

ഫ്യുജിറ്റിവ് എക്കണോമിക്ക് ഒഫൻഡേഴ്‌സ് നിയമ പ്രകാരം കേന്ദ്ര സർക്കാർ കണ്ടുകെട്ടിയ പണം ബാങ്കുകൾക്ക് നൽകാനുള്ള നിയമം ഇല്ലെന്നും വിജയ് അഗർവാൾ പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരിൽ നിന്നും 18,170.02 കോടിയുടെ സ്വത്തുക്കളായിരുന്നു ഇഡി കണ്ടുകെട്ടിയത്.

Also Read:വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

18,170.02 കോടി രൂപ കണ്ടുകെട്ടുക മാത്രമല്ല ഇഡി ചെയ്‌തതെന്നും കണ്ടുകെട്ടിയ പണത്തിന്‍റെ ഒരു ഭാഗമായ 9041.5 കോടി പബ്ലിക്ക് സെക്‌ടർ ബാങ്കുകൾക്കും (പിഎസ്‌ബി) കേന്ദ്രസർക്കാരിനും കൈമാറിയെന്നും ഇഡി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇത് ബാങ്കുകളുടെ ആകെ നഷ്‌ടത്തിന്‍റെ 40 ശതമാനം അണെന്നും ഇഡി അറിയിച്ചു.

വിജയ് മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവർ ചേർന്ന് പിഎസ്‌ബികൾക്ക് 22,583.83 കോടിയുടെ നഷ്‌ടമായിരുന്നു വരുത്തിയിരുന്നത്. നിലവിൽ കണ്ടുകെട്ടിയ തുകയിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലുള്ളതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details