ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങിന്‍റെ അനന്തിരവൻ പീന്ദർ സിങ് ഹണിയെ അനധികൃതമായി മണ്ണ് ഖനനം നടത്തിയതിന് ഇ.ഡി അറസ്റ്റു ചെയ്‌തു. ഒരു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭൂപീന്ദർ സിങ് ഹണിയുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
ജലന്ധറിലെ ഇഡി ഓഫിസിൽ വച്ചായിരുന്നു ഭൂപീന്ദറെ ചോദ്യം ചെയ്‌തിരുന്നത്. മൊഹാലിയിലെ പ്രത്യേക കോടതിയിൽ വെള്ളിയാഴ്‌ച ഹാജരാക്കും.
ഭൂപീന്ദർ സിങ് ഹണിയുടെ വീട്ടിൽ നിന്നും 10 കോടിയിലധികം രൂപ, 21 ലക്ഷം വിലമതിക്കുന്ന സ്വർണം, 2 ലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് വാച്ച് തുടങ്ങിയവ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. തുടർന്ന് 20 ദിവസത്തിന് ശേഷമാണ് ഇഡിയുടെ നടപടി.