ദിസ്‌പൂർ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അസമിലെ മൂന്ന് നിയമസഭ മണ്ഡലങ്ങിലായുള്ള നാല് പോളിങ് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മിഷൻ നര്‍ദേശം നല്‍കി. ഈ മാസം 20നാണ് റീപോളിങ്.
അസമിലെ നാല് ബൂത്തുകളില്‍ റീ പോളിങ് - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
അസമിലെ നാല് ബൂത്തുകളില്‍ ഈ മാസം 20 ന് റീ പോളിങ്.
രതബാരി മണ്ഡലത്തിന് കീഴിലുള്ള ഇന്ദിര എംവി സ്കൂൾ, സോനായി മണ്ഡലത്തിലെ മധ്യ ധനേഹരി എൽപി സ്കൂള്‍, ഹഫ്‌ലോങ് മണ്ഡലത്തിലെ ഖോത്‌ലിർ എൽപി സ്‌കൂള്‍, മുലാദം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ട് ചെയ്യാൻ അനുവദിക്കുക.
റീ പോളിങ് സംബന്ധിച്ച് മേഖലകളില്‍ പ്രചാരണം നടത്താനും രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വിഷയം അറിയിക്കാനും ബന്ധപ്പെട്ട അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.