ന്യൂഡൽഹി:ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 95 ലക്ഷവും, നിയമസഭ തെരഞ്ഞെടുപ്പിൽ 40 ലക്ഷവും ഇനി മുതൽ സ്ഥാനാർഥികള്‍ക്ക് ചെലവഴിക്കാം. നേരത്തേ ഇത് യഥാക്രമം 77 ലക്ഷവും 30.8 ലക്ഷവുമായിരുന്നു.
2014 ൽ ലാണ് ഇതിന് മുമ്പ് തുക ചെലവഴിക്കുന്നതിൽ സുപ്രധാന പരിഷ്‌കരണം ഉണ്ടായത്. തുടർന്ന് 2020 ൽ തുകയുടെ പരിധി 10 ശതമാനമായി തെരഞ്ഞെടുപ്പ് കമ്മിഷൻ വർധിപ്പിച്ചിരുന്നു. ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാൻ രൂപികരിച്ച മൂന്നംഗ സമിതിയാണ് തുക ഉയർത്താൻ കമ്മിഷനോട് ശുപാർശ ചെയ്‌തത്.
ALSO READ സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കും; ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം