ബിഹാറിൽ പിതാവ് മക്കളെ കുത്തിക്കൊന്നു - Man in Bihar stabs 4 children
സംഭവത്തിൽ പിതാവ് അവ്ദേശ് ചൗദരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പട്ന:ബിഹാറിലെ സൈവാനിൽ പിതാവ് നാല് കുട്ടികളെ കുത്തിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയും ഒരു കുട്ടിയും ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാലു കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ പിതാവ് അവ്ദേശ് ചൗദരിയെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.