മോശം പരാമര്‍ശം, എ രാജയ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്
ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് എ രാജയുടെ പേര് നീക്കം ചെയ്തു.
ചെന്നൈ: പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് ദ്രാവിഡ മുന്നേറ്റം കഴക നേതാവ് എ രാജയ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്കേര്‍പ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തെ ശാസിച്ച കമ്മിഷന്, ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് എ രാജയുടെ പേര് നീക്കം ചെയ്തു. ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന തിയതി ഈ മാസം 4നാണ്. വോട്ടെണ്ണല്‍ മെയ് 2ന്.