ന്യൂഡൽഹി:ലോകകപ്പ് ക്രിക്കറ്റ് ഫൈനലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ(Rahul Gandhi For Panauti and Pickpocket Remarks) രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടിസ്.
നവംബർ 22 ന് രാഹുൽ ഗാന്ധി നടത്തിയ റാലികിടെ പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശനിയാഴ്‌ച വൈകുന്നേരത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് (EC issues notice to Rahul Gandhi for panauti and pickpocket remarks targeting PM Modi).
രാഹുൽ ഗാന്ധിയുടെ പരാമർശം:നേരത്തെ രാജസ്ഥാനിലെ ബാർമറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പരിഹാസ പരാമർശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് കാരണമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
നമ്മുടെ ആളുകൾ നന്നായി കളിച്ചിരുന്നു, അവർ ലോകകപ്പ് നേടുമായിരുന്നു. പക്ഷേ 'ദുശ്ശകുനം' കളിയെ തോൽപ്പിച്ചു. ടിവിക്കാർ നിങ്ങളോട് ഇത് പറയില്ല, പക്ഷേ ആളുകൾക്ക് അറിയാം എന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്‌ച രാജസ്ഥാനിലെ ബാർമറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞത്.
പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും പരിഹാസ്യവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് ബിജെപിയിൽ നിന്ന് (പകർപ്പ് അടക്കം) ഒരു പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനോട് ഉപമിച്ചതും ദുശ്ശകുനം എന്ന വാക്ക് ഉപയോഗിക്കുന്നതും ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരുന്നതല്ലെന്നും രാഹുൽ ഗാന്ധിക്ക് അയച്ച ഇലക്ഷൻ കമ്മീഷൻ നോട്ടിസിൽ പറയുന്നു.