ന്യൂഡൽഹി:വർഗീയ പരാമർശത്തോടെ പരസ്യമായി വോട്ട് ചോദിച്ചെന്ന പരാതിയില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്. പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. താരകേശ്വറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് വർഗീയ പരാമർശം നടത്തി മമത വോട്ട് അഭ്യർഥിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് കമ്മിഷൻ മമതയ്ക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വര്‍ഗീയ പരാമര്‍ശം; മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് - തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നോട്ടീസ് അയച്ചത്
വര്‍ഗീയ പരാമര്‍ശം; മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
ഏപ്രിൽ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മമതയുടെ വർഗീയ പരാമർശം. മുസ്ലീം സഹോദരങ്ങളോട് ഒരു കാര്യം ആവശ്യപ്പെടാനുണ്ട്. ദുഷ്ടശക്തികളുടെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുത്. ഇതായിരുന്നു മമത പ്രചാരണ വേദിയിൽ പറഞ്ഞത്. സംഭവത്തിൽ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നോട്ടീസ് അയച്ചത്. മമത ബാനർജി തെരഞ്ഞെടുപ്പിലെ ജനപ്രാധിനിത്യ നിയമവും, പെരുമാറ്റ ചട്ടവും ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
Last Updated : Apr 8, 2021, 2:47 PM IST