കേരളം

kerala

ETV Bharat / bharat

പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച പരസ്യം നീക്കാൻ ഉത്തരവ് - EC directs removal of advertisements with photos of the PM

പശ്ചിമബംഗാളിൽ ഫിർഹാദ് ഹക്കീം ഉൾപ്പെടെയുള്ള ടിഎംസി നേതാക്കൾ നൽകിയ വിഷയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സമാനമായ ആയിരത്തോളം പരാതികൾ കമ്മിഷന് ലഭിച്ചതായാണ് വിവരം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം  തെരഞ്ഞെടുപ്പ് കമ്മിഷൻ  EC directs removal of hoardings  EC directs removal of advertisements with photos of the PM  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം

By

Published : Mar 4, 2021, 7:22 AM IST

കൊൽക്കത്ത: വിവിധ കേന്ദ്ര പദ്ധതികളുടെ ഹോർഡിങുകളും പരസ്യങ്ങളും നീക്കം ചെയ്യണമെന്ന് പെട്രോൾ പമ്പുകൾക്കും മറ്റ് ഏജൻസികൾക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ ബുധനാഴ്ച നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകൾ പതിച്ച പരസ്യങ്ങൾ പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി കാണിച്ചാണ് തീരുമാനം. പരസ്യങ്ങൾ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് നിർദേശമുണ്ട്.

ഫിർഹാദ് ഹക്കീം ഉൾപ്പെടെയുള്ള ടിഎംസി നേതാക്കൾ നൽകിയ വിഷയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സമാനമായ ആയിരത്തോളം പരാതികൾ കമ്മിഷന് ലഭിച്ചതായാണ് വിവരം.

കൂടാതെ, സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ 28,131 ലിറ്റർ മദ്യം കണ്ടെടുത്തു. 30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും മാർച്ച് 27ന് ആരംഭിച്ച് എട്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മെയ് രണ്ടിനാണ്.

ABOUT THE AUTHOR

...view details