ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്ത 72 മണിക്കൂറിനുള്ളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും ജില്ലയിലേക്ക് കടക്കരുതെന്നാണ് കമ്മിഷന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുച്ച് ബിഹാര്‍ വെടിവെപ്പ്; ജില്ലയില്‍ പ്രവേശിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍
അഞ്ചാം ഘട്ട പോളിങ്ങിന്‍റെ നിശബ്ദ പ്രചാരണ സമയവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 48 മണിക്കൂറില്‍ നിന്നും 72 മണിക്കൂറായാണ് നിശബ്ദ പ്രചാരണ സമയം നീട്ടിയത്.
അതേസമയം അഞ്ചാം ഘട്ട പോളിങ്ങിന്‍റെ നിശബ്ദ പ്രചാരണ സമയവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 48 മണിക്കൂറില്‍ നിന്നും 72 മണിക്കൂറായാണ് നിശബ്ദ പ്രചാരണ സമയം നീട്ടിയത്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താനാണ് അഞ്ചാം ഘട്ടത്തിലെ (ഏപ്രിൽ 17ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിനുള്ള) നിശബ്ദ പ്രചാരണ കാലയളവ് 72 മണിക്കൂറായി നീട്ടിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറയുന്നു.
കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. നാട്ടുകാര്‍ തങ്ങളുടെ 'റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചു' എന്നാരോപിച്ച് കേന്ദ്ര സേന നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.