കേരളം

kerala

ETV Bharat / bharat

വിജയാഘോഷങ്ങൾ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ നടക്കുന്നതായി ഇസിയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തീരുമാനം.

EC asks States  UT to 'prohibit victory celebrations  ' directs disciplinary actions against SHOs  വിജയാഘോഷങ്ങൾ നിരോധിക്കണം  ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി ഇസി  ചീഫ് സെക്രട്ടറി  തെരഞ്ഞെടുപ്പ് കമ്മിഷൻ  EC
വിജയാഘോഷങ്ങൾ നിരോധിക്കണമെന്ന് സംസ്ഥനത്തെ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി ഇസി

By

Published : May 2, 2021, 4:32 PM IST

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയും വിജായാഘോഷങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും ചീഫ് സെക്രട്ടറിമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച് നിർദേശം നൽകി.

ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ നടക്കുന്നതായി ഇസിയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തീരുമാനം. ഈ പ്രദേശങ്ങളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനും അവർക്കെതിരെ ക്രിമിനൽ, അച്ചടക്ക നടപടികൾ സ്വീകരിക്കാനും ഇസി നിർദേശിച്ചു.

കൂടുതൽ വായനയ്‌ക്ക്: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജയാഘോഷങ്ങൾക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കാളിഘട്ട്, അസൻസോൾ എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും അന്ന അറിവാലയത്തിൽ ഡിഎംകെ പ്രവർത്തകരും നിർദേശത്തിന് വിവരീതമായി വിജയാഘോഷങ്ങളിൽ ഏർപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു.

ABOUT THE AUTHOR

...view details