ന്യൂഡല്‍ഹി: മരങ്ങളെ രക്ഷിക്കാന്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തി ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും. ഡല്‍ഹി ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഡല്‍ഹിയിലെ മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇതിനകം തന്നെ മരങ്ങള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസ് നടപ്പാക്കിയിട്ടുണ്ട്.
നഗര വനത്‌കരണത്തില്‍ പുതിയ മാതൃകയാണ് ഡല്‍ഹിയിലെ കോര്‍പ്പറേഷനുകള്‍ സൃഷ്ടിക്കുന്നത്. ഏതെങ്കിലും ഒരു മരം ഉണങ്ങി കടപുഴകാറായിട്ടുണ്ടെന്ന് വിവരം ലഭിക്കുമ്പോള്‍ ആംബുലന്‍സ് അതിനെ രക്ഷിക്കാനായി അവിടെ എത്തും. ഉണക്ക് ബാധിച്ച മരങ്ങളെ രക്ഷിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ രാഘവേന്ദ്ര സിങ് പറഞ്ഞു.
ഉണങ്ങിയ മരങ്ങളില്‍ എങ്ങനെ 'സര്‍ജറി' നടത്തുമെന്നുള്ള കാര്യം അദ്ദേഹം വിശദീകരിച്ചു: ഉണക്ക് ബാധിച്ച് മരത്തിന്‍റെ പൊള്ളയായ ഭാഗം ആദ്യം വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നു. തുടര്‍ന്ന് മരത്തിന്‍റെ മരിച്ച കോശങ്ങള്‍ ചെത്തി മാറ്റുന്നു.