ന്യൂഡല്‍ഹി/കശ്‌മീർ: ജമ്മുകശ്‌മീരില്‍ ഭൂചലനം. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
കശ്‌മീർ താഴ്‌വര കുലുങ്ങി, ഡല്‍ഹിയും... പ്രഭവ കേന്ദ്രം അഫ്‌ഗാൻ... ആളപായമില്ലെന്ന് റിപ്പോർട്ടുകൾ - ഭൂചലനം
earthquake റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 2:20 ന് (പ്രാദേശിക സമയം) ഹിന്ദുകുഷ് മേഖലയിൽ 213 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.
earthquake-kashmir-delhi-pakistan
Published : Jan 11, 2024, 3:26 PM IST
പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 2:20 ന് (പ്രാദേശിക സമയം) ഹിന്ദുകുഷ് മേഖലയിൽ 213 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. 2023 ഒക്‌ടോബർ മുതൽ രണ്ട് തവണ റിക്ടർ സ്‌കെയിലിൽ 6-ഉം അതിനു മുകളിലുമുള്ള ഭൂചലനങ്ങൾ അഫ്ഗാനിസ്ഥാനിൽ സംഭവിച്ചിട്ടുണ്ട്.