ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഭൂചലനം. ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
റിക്‌ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 139 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്.
ബഹ്റൈച്ചിനെ കൂടാതെ ലഖ്‌നൗ, സീതാപൂർ തുടങ്ങി സംസ്ഥാനത്തെ നിരവധിയിടങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി 6ന് അയോധ്യ, ലഖ്‌നൗ, ഗോരഖ ർ എന്നിവയുൾപ്പെടെ യുപിയിലെ പല നഗരങ്ങളിലും മുമ്പ് ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തെ സഹാരൻപൂർ, മുസാഫർനഗർ, ബാഗ്‌പത്, ബിജ്‌നോർ, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, രാംപൂർ, മൊറാദാബാദ്, ബുലന്ദ്ഷഹർ, ശ്രാവസ്‌തി, ബൽറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്‌ഗഞ്ച്, കുശിനഗർ, പിലിഭിത്, സഹാറൻപൂർ, ലഖിംപൂർ ഖേരി, ബദൗൺ, ബഹ്റൈച്ച്, ഗോണ്ട, മഥുര, അലിഗഡ്, ബറേലി, ബസ്‌തി, സന്ത് കബീർനഗർ, ഡിയോറിയ, ബല്ലിയ തുടങ്ങിയ ജില്ലകളെല്ലാം ഭൂകമ്പ സാധ്യതയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
also read:തെക്കൻ ഇറാനിൽ ഭൂചലനം; അഞ്ച് മരണം, അയൽരാജ്യങ്ങളിലും തുടർചലനങ്ങൾ