കേരളം

kerala

ETV Bharat / bharat

അസമിൽ വീണ്ടും ഭൂചലനം - ഭൂചലനം

ശനിയാഴ്‌ച രാവിലെ 8.33ഓടെയായിരുന്നു ഭൂചലനം.

3.9 magnitude earthquake hits assam  earthquake hits assam  earthquake  earthquake in assam  earthquake assam  അസമിൽ വീണ്ടും ഭൂചലനം  അസമിൽ ഭൂചലനം  ഭൂചലനം  സോണിത്‌പൂർ
അസമിൽ വീണ്ടും ഭൂചലനം

By

Published : May 15, 2021, 11:04 AM IST

ദിസ്‌പൂർ: ജനങ്ങളെ ആശങ്കയിലാഴ്‌ത്തി അസമിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പടുത്തി. ശനിയാഴ്‌ച രാവിലെ 8.33ഓടെയാണ് ഭൂചലനം ഉണ്ടായത്. പ്രഭവ കേന്ദ്രം സോണിത്‌പൂരാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുനാമി മുന്നറിയിപ്പില്ല.

കൂടുതൽ വായനക്ക്:അസമില്‍ വീണ്ടും ഭൂചലനം

മെയ് മാസത്തില്‍ സംസ്ഥാനത്ത് തുടർച്ചയായി ഭൂചലനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മെയ് 10ന് നാഗോണിലാണ് ആറാമത്തെ ഭൂചലനം ഉണ്ടായത്. സോണിത്‌പൂരിൽ മാത്രം രണ്ടാഴ്‌ചയ്‌ക്കിടെ അഞ്ചിലേറെ തവണയാണ് ഭൂചലനം ഉണ്ടായത്.

സോണിത്‌പൂരിൽ പതിവായി ഉണ്ടാകുന്ന ഭൂചലനങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മോറിഗോണിലും തേസ്പൂരിലും തീവ്രത കുറഞ്ഞ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details