കരൗലി (രാജസ്ഥാന്‍):കരൗലി ജില്ലയിലെ സിമറിലെ മെൻഡ്‌പുര ഗ്രാമത്തിൽ കുന്നിടിഞ്ഞ് വീണ് ആറുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയുമാണ്. ഇന്ന് (10.10.2022) പകല്‍ സമയത്താണ് അപകടം.
കുന്നിടിഞ്ഞ് വീണ് ആറ് മരണം; മൂന്നുപേര്‍ക്ക് പരിക്ക്, നിരവധിയാളുകള്‍ മണ്ണിനടിയില്‍ - ജില്ലാ കലക്‌ടർ
രാജസ്ഥാനിലെ കരൗലി ജില്ലയില്‍ പാടത്ത് ജോലിക്ക് പോകുന്നവരുടെ മുകളില്‍ കുന്നിടിഞ്ഞ് വീണ് ആറ് മരണം, മൂന്നുപേര്‍ക്ക് പരിക്ക്.
കുന്നിടിഞ്ഞ് വീണ് ആറ് മരണം; മൂന്നുപേര്‍ക്ക് പരിക്ക്, നിരവധിയാളുകള്‍ മണ്ണിനടിയില്‍
സംഭവസ്ഥലത്തെത്തിയ ജില്ല കലക്‌ടർ അങ്കിത് കുമാർ സിംഗ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. തങ്ങള്‍ മെൻഡ്‌പുര ഗ്രാമത്തിലെ നിവാസികളാണെന്നും പാടത്ത് ജോലിക്ക് പോകുന്നതിനിടെ കുന്നിടിഞ്ഞ് വീഴുകയായിരുന്നെന്നും പരിക്കേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും ആരംഭിച്ചു.