ന്യൂഡൽഹി: ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്‌ദുല്ലാഹിയാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഉഭയകക്ഷി സഹകരണത്തിലും ഇറാൻ ആണവ കരാറിലും ഊന്നൽ നൽകിയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഫോൺകോൾ ആരംഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്ത്യ - ഇറാൻ സംഭാഷണം: ഉഭയകക്ഷി സഹകരണവും, ആണവ കരാറും ചര്‍ച്ചയായി - ഇറാൻ
ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണ്‍ സംഭാഷണം നടത്തിയ വിവരം എസ് ജയശങ്കര്‍ ആണ് ട്വറ്ററലൂടെ അറിയിച്ചത്.
ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, ജെസിപിഒഎ എന്നീ വിഷയങ്ങളാണ് ചര്‍ച്ചചെയ്‌തത് എന്ന് ഫോണ്‍ സംഭാഷണത്തിന് ശേഷം എസ് ജയശങ്കര്‍ ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു.
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ പ്രധാന രാജ്യമാണ് ഇറാൻ. തെക്ക് കിഴക്കൻ ഏഷ്യയും മധ്യേഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇരുപക്ഷവും സംയുക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അഫ്‌ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രാദേശിക ഗതാഗത കേന്ദ്രമായി ഇറാന്‍റെ ചബഹാർ തുറമുഖത്തെ ഇന്ത്യ കണക്കാക്കുന്നുത്.