ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. ജയ്‌ശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി. കൊവിഡ് വെല്ലുവിളികൾ, കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹാരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി സമഗ്രമായ കൂടിക്കാഴ്‌ചയാണ് നടന്നതെന്നും കൊവിഡ് വാക്‌സിന്‍റെ കൂടുതൽ ഉൽപാദനവും കൃത്യമായ വിതരണവും വാക്സിൻ വിതരണ ശൃംഖലയെ വളർത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
യുഎസിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിലാണ് വിദേശകാര്യമന്ത്രി ജയ്‌ശങ്കർ. ഇന്ത്യ സ്ഥിരാംഗമല്ലാതായിരുന്നതിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത സന്ദർശനമാണിത്. യുഎൻഎസ്‌സി അജണ്ഡയിൽ ഇന്ത്യയുടെ നിലപാട് അറിയിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഈ സന്ദർശനം.