ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്‌ച ബംഗ്ലാദേശ് സന്ദര്‍ശിക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപെടുത്തുന്നതിനായാണ് മന്ത്രിയെത്തുന്നത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്‌ദുല്‍ മോമനുമായും പ്രധാനമന്ത്രി ഹസീനയുമായും മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തും.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ബംഗ്ലാദേശിലേക്ക് - വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപെടുത്തുന്നതിനായാണ് മന്ത്രി ബംഗ്ലാദേശിലെത്തുന്നത്
ഇവരുമായുള്ള ചര്‍ച്ച ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനും പ്രാധാന മന്ത്രി ഹസീനയുടെ ഇന്ത്യ സന്ദര്‍ശനത്തിന് തയ്യാറെടുക്കാനും അവസരമൊരുക്കുമെന്നുമാണ് വിലയിരുത്തല്‍. ബംഗബന്ധു ഷെയ്ഖ് മുജീബുറഹ്മാന്‍റെ ജന്മ ദിനം, ബംഗ്ലാദേശ് വിമോചനത്തിന്‍റെ 50ാം വാര്‍ഷികം, 2021ലെ ബംഗ്ലാദേശ് വിമോചനത്തിന്‍റെ 50ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.
also read:മൗറീഷ്യസ് പ്രധാന മന്ത്രി പ്രവിന്ദ് കുമാറിനെ സന്ദര്‍ശിച്ച് എസ്.ജയശങ്കര്‍