ന്യൂഡല്‍ഹി: മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ബിജെപി പ്രവേശനത്തെ സ്വാഗതം ചെയ്‌ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അദ്ദേഹത്തിന്‍റെ ബിജെപി പ്രവേശനം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും ഇതിലൂടെ കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ വ്യക്തികള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെന്ന ബിജെപിയുടെ മുദ്രാവാക്യം ഊട്ടിയുറപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇ. ശ്രീധരന്‍റെ ബിജെപി പ്രവേശനം സ്വാഗതം ചെയ്‌ത് വി. മുരളീധരന്‍ - election news
ഇ. ശ്രീധരന്‍റെ ബിജെപി പ്രവേശനം കേരളത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഇ.ശ്രീധരന്‍റെ ബിജെപി പ്രവേശനം സ്വാഗതം ചെയ്‌ത് വി.മുരളീധരന്‍
ഡല്‍ഹി മെട്രോ മുന്‍ അധ്യക്ഷനായ ഇ. ശ്രീധരന്‍ വ്യാഴാഴ്‌ചയാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സംസ്ഥാനത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.