ചെന്നൈ: മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എസ്‌പി വേലുമണിക്കെതിരെ ഡിവിഎസി (ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ) റെയ്‌ഡ്. വേലുമണിയുമായി ബന്ധപ്പെട്ട തമിഴ്‌നാട്ടിലെ 58 സ്ഥലങ്ങളിലാണ് ചൊവ്വാഴ്‌ച പുലര്‍ച്ചയോടെ ഡിവിഎസി റെയ്‌ഡ് നടത്തിയത്.
58.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വെച്ചതിന് വേലുമണിക്കും കൂട്ടാളികൾക്കുമെതിരെ ഡിവിഎസി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വേലുമണിയും കുടുംബാംഗങ്ങളും മാലദ്വീപ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഡിവിഎസി എഫ്‌ഐആറില്‍ പറയുന്നു.