ന്യൂഡൽഹി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗ വിഗ്രഹം നദികളിൽ നിമഞ്ജനം ചെയ്യരുതെന്ന് ഡൽഹി മലിനീകരണ കൺട്രോൾ കമ്മിറ്റി ഉത്തരവിറക്കി. റസിഡൻസ് വെൽഫെയർ അസോസിയേഷൻ ബക്കറ്റുകളിലും കണ്ടെയ്‌നറുകളിലുമായി വീടിനോട് ചേർന്ന് തന്നെ വിഗ്രഹങ്ങൾ നിക്ഷേപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
യമുനയിലോ മറ്റ് ജലാശയങ്ങളിലോ നിമഞ്ജനം പാടില്ലെന്നും ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിഗ്രഹങ്ങൾ നദിയിൽ ഒഴുക്കുന്നതിലൂടെ ജലം മലിനമാകുമെന്നും വിഷ രാസവസ്‌തുക്കൾ നിർമിച്ച് ഉണ്ടാക്കുന്ന ഇവ നദിയിലെ ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുമെന്നും വിശദീകരിക്കുന്നു.