കേരളം

kerala

ETV Bharat / bharat

'ഡിഡിഎല്‍ജെ'യിലെ രാജിനെ ഓര്‍മിപ്പിച്ച് ഹാര്‍ഡി ; ഡങ്കി ടീസര്‍ എക്‌സ്‌ പ്രതികരണങ്ങള്‍ - Shah Rukh Khan Birthday

Dunki Drop 1 X reactions : ശ്രദ്ധ നേടി രാജ്‌കുമാര്‍ ഹിറാനി ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡങ്കിയുടെ ടീസര്‍

teaser reaction  dunki drop 1  dunki drop 1 teaser  dunki drop 1 reactions  srk birthday  shah rukh khan movie teaser launch  shah rukh khan movie teaser reaction  ഡിഡിഎല്‍ജെയിലെ രാജിനെ ഓര്‍മിപ്പിച്ച് ഹാര്‍ഡി  ഡങ്കി ടീസര്‍ എക്‌സ്‌ പ്രതികരണങ്ങള്‍  SRK impresses fans  ഡങ്കി ടീസര്‍ എക്‌സ്‌ പ്രതികരണങ്ങള്‍  ഡങ്കി ടീസര്‍  ഡങ്കി  Dunki Teaser  Dunki Teaser views  Dunki Teaser on Youtube Trending  ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍ പിറന്നാള്‍  Shah Rukh Khan Birthday  SRK Birthday
Dunki Drop 1 X reactions

By ETV Bharat Kerala Team

Published : Nov 2, 2023, 6:22 PM IST

കാത്തിരിപ്പിന് വിരാമമിട്ട് ഷാരൂഖ് ഖാന്‍റെ 'ഡങ്കി' ടീസര്‍ എത്തി (Dunki Teaser). ഷാരൂഖിന്‍റെ 58-ാമത് ജന്മദിനത്തിലാണ് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ റിലീസ് ചെയ്‌തത്.

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തിനടുത്ത് വ്യൂസ് ടീസര്‍ നേടി. മൂന്ന് മണിക്കൂറില്‍ മൂന്ന് ദശലക്ഷവും നേടി ടീസര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. 17-ാം സ്ഥാനത്താണിപ്പോള്‍ 'ഡങ്കി' ടീസര്‍ (Dunki Teaser on Youtube Trending).

ലണ്ടനില്‍ എത്താനുള്ള സുഹൃത്തുക്കളുടെ വൈകാരിക യാത്രയിലേയ്‌ക്കുള്ളതാണ് 'ഡങ്കി' ടീസറിന്‍റെ ആദ്യ കാഴ്‌ച. മരുഭൂമിയുടെ വിദൂരതയിലേയ്‌ക്ക് തോക്ക് ഉന്നം വയ്‌ക്കുന്ന ഒരാളുടെ രംഗത്തോടുകൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്.

ടീസറില്‍ ഹാര്‍ഡി എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്ന തപ്‌സി പന്നു മനുവായും വേഷമിടുന്നു. കൂടാതെ വിക്കി കൗശൽ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.

Also Read:കൂറ്റന്‍ പോസ്‌റ്ററുകളും മിഠായികളുമായി ആരാധകര്‍, പകരം സിഗ്‌നേചര്‍ പോസും ഫൈയിങ് കിസ്സും നല്‍കി ഷാരൂഖ്; പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പ്

എക്‌സ്‌ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 'ഡങ്കി' ടീസര്‍ ട്രെന്‍ഡായി മാറി. ഇതിനോടകം തന്നെ നിരവധി പേരാണ് എക്‌സില്‍ ടീസറിന് പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് (Dunki Drop 1 X reactions). 'ഈ വർഷത്തെ ഏറ്റവും വലിയ സിനിമ. കൂടാതെ ഏറ്റവും മികച്ച നടൻ - സംവിധായകന്‍ കൂട്ടുകെട്ടിലുള്ള ടീസർ. എന്തൊരു ട്രീറ്റാണിത്. പിറന്നാള്‍ ആശംസകള്‍ എസ്‌ആര്‍കെ' - ഒരു ആരാധകന്‍ കുറിച്ചു.

'ഡങ്കി ടീസര്‍ ആദ്യ കാഴ്‌ച വളരെ രസകരമാണ്. സ്വപ്‌ന സഹകരണമായ എസ്‌ആര്‍കെ - രാജ്‌കുമാര്‍ ഹിറാനി കൂട്ടുക്കെട്ട് ഒടുവില്‍ സാക്ഷാത്‌ക്കരിക്കപ്പെടുന്നു. ടീസര്‍ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്നുണ്ട്, കോമഡി ഉണ്ട്, നല്ലൊരു വിഷയം ഉണ്ട്, മികച്ച കാസ്‌റ്റിംഗും ഉണ്ട്' -മറ്റൊരാള്‍ കുറിച്ചു.

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ സിനിമയിലെ ഷാരൂഖിനെ ഓര്‍മിപ്പിക്കുന്നതാണ് 'ഡങ്കി'യിലെ ഷാരൂഖിന്‍റെ കഥാപാത്രം എന്നാണ് മറ്റൊരാളുടെ കമന്‍റ്. 'രാജ് മുതൽ ഹാർഡി വരെ, മറ്റൊരു വൈകാരിക - റോളർ കോസ്‌റ്റർ യാത്ര!', 'എത്ര മനോഹരമായ ജന്മദിന ട്രീറ്റാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്... നന്ദിയും ജന്മദിനാശംസകളും' - ഇങ്ങനെ നീണ്ടുപോകുന്നു കമന്‍റുകള്‍.

'എസ്‌ആര്‍കെ - രാജ്‌കുമാർ ഹിറാനി: 'ഡങ്കി' ടീസർ ഇവിടെയുണ്ട്... ടീസര്‍ അസാധാരണമാണ്... ഡങ്കി ഡ്രോപ് 1 - ഡങ്കിയുടെ ലോകത്തേയ്‌ക്കുള്ള ഒരു നേർക്കാഴ്‌ച - എസ്‌ആര്‍കെയുടെ പിറന്നാള്‍ ദിനത്തില്‍ എത്തി... 2023. ക്രിസ്‌മസിന് തിയേറ്ററുകളില്‍ എത്തും' - ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചു.

Also Read:'ജന്മദിനം ജവാന്‍റെ, എന്നാല്‍ സമ്മാനം എല്ലാവര്‍ക്കും'; കിങ് ഖാന് പിറന്നാള്‍ സമ്മാനവുമായി നെറ്റ്‌ഫ്ലിക്‌സ്

'രാജ്‌കുമാര്‍ ഹിറാനിയെ പോലെ ഒരു സീന്‍ പോലും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന്, എസ് എസ് രാജമൗലി പറഞ്ഞത് എന്തുകൊണ്ട്. കാരണം ഈ സീൻ തെളിയിക്കും. ആളുകള്‍ ഓടുകയും, പുറകില്‍ വെടിയേറ്റ് വീഴുകയും ചെയ്യുന്നു' -മറ്റൊരാള്‍ കുറിച്ചു.

'പ്രശസ്‌ത സംവിധായകൻ രാജ്‌കുമാർ ഹിറാനിയും ഷാരൂഖ് ഖാനും തമ്മിലുള്ള ആദ്യ സഹകരണം ഈ ക്രിസ്‌മസ് റിലീസിന് എത്തുമ്പോള്‍ ഹാട്രിക് വിജയങ്ങളുടെ പ്രതീക്ഷകൾ ഉയർത്തുന്നു. സ്വപ്‌ന സഹകരണം യാഥാര്‍ഥ്യമാകുന്നു, ഡങ്കിയില്‍ നിന്നുള്ള ആദ്യ യൂണിറ്റ്, ഡങ്കി ഡ്രോപ് 1 പുറത്തിറങ്ങി. രാജ്‌കുമാര്‍ ഹിറാനിയുടെ പ്രിയങ്കരമായ ലോകത്തിലെ താരനിരയും ഷാരൂഖ് ഖാന്‍റെ സാന്നിധ്യവും, ഹൃദയത്തിന്‍റെയും നർമത്തിന്‍റെയും സമ്പൂർണ സമ്മിശ്രണം ആയിരിക്കും. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്നും കഥകളിൽ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ഡങ്കി. ഈ ക്രിസ്‌മസിന് ചിത്രം എത്തും' -മറ്റൊരു കമന്‍റ്‌.

'ഈ വര്‍ഷം ഷാരൂഖ് ഖാന്‍റെ മറ്റൊരു ആയിരം കോടി ലോഡിംഗ്. വാനോളം പ്രതീക്ഷയിലാണ് ഷാരൂഖ്' - മറ്റൊരു ആരാധകന്‍ കുറിച്ചു.

Also Read:പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്

മറ്റൊരു ആരാധകൻ, വളരെ വൈകാരികമായാണ് ഡങ്കിയെ പരാമര്‍ശിച്ചത്. 'ഡങ്കി ഡ്രോപ് 1 എന്നത്, മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. രാജ്‌കുമാര്‍ ഹിറാനിയുടെ ഈ വൈകാരിക സവാരിക്ക് ഞങ്ങൾ തയ്യാറല്ല. അദ്ദേഹത്തിന്‍റെ ഓരോ ഫ്രെയിമിനും ഓരോ കഥ പറയാനുണ്ട്' - ആരാധകന്‍ കുറിച്ചു.

ABOUT THE AUTHOR

...view details