കേരളം

kerala

ETV Bharat / bharat

Dulquer Salmaan King of Kotha Collection ആദ്യവാരത്തില്‍ 36 കോടി; കിങ് ഓഫ് കൊത്ത രണ്ടാം വാരത്തിലേക്ക്... - കിംഗ് ഓഫ് കൊത്ത

King of Kotha screening ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ എത്തിയ കിങ് ഓഫ് കൊത്ത രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍ 200 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

Dulquer Salmaan King of Kotha Collection  King of Kotha Collection  Dulquer Salmaan  King of Kotha  ആദ്യ വാരത്തില്‍ 36 കോടി  കിംഗ് ഓഫ് കൊത്ത രണ്ടാം വാരത്തിലേക്ക്  കിംഗ് ഓഫ് കൊത്ത  King of Kotha Box Office Collection  ദുല്‍ഖര്‍ സല്‍മാന്‍  കിംഗ് ഓഫ് കൊത്ത  King of Kotha screening
Dulquer Salmaan King of Kotha Collection

By ETV Bharat Kerala Team

Published : Sep 1, 2023, 9:43 PM IST

രു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിങ് ഓഫ് കൊത്ത'യ്‌ക്ക് (King of Kotha) പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍, ആദ്യ വാരത്തില്‍ എത്ര കോടി രൂപ നേടിയതെന്ന കണക്കുകള്‍ (King of Kotha Box Office Collection) പുറത്തുവരികയാണിപ്പോള്‍...

ആദ്യ വാരത്തില്‍ 36 കോടിയില്‍പ്പരമാണ് 'കിങ് ഓഫ് കൊത്ത' നേടിയിരിക്കുന്നത് (King of Kotha first week collection). ശക്തമായ ഡീഗ്രേഡിങുകളും ഇന്‍റർനെറ്റിലെ വ്യാജ പതിപ്പുകളെയും മറികടന്നാണ് 'കിങ് ഓഫ് കൊത്ത' ഇത്രയും കലക്ഷൻ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 14.50 കോടി രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്നും 15 കോടിയോളം രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്.

Also Read:King of Kotha Box office Collection നാല് ദിനം കൊണ്ട് 13 കോടി; ബോക്‌സോഫിസില്‍ സ്ഥിരത നിലനിര്‍ത്തി കിംഗ് ഓഫ് കൊത്ത

അതേസമയം, രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍ ചിത്രം 200ല്‍ പരം തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത് (King of Kotha second week screening). 'കിങ് ഓഫ് കൊത്ത'യുടെ റിലീസിന് ശേഷം പ്രക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാനോടുള്ള ഇഷ്‌ടം പതിന്‍മടങ്ങായി വര്‍ധിച്ചു. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യത.

കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ രണ്ട് ഗെറ്റപ്പുകളില്‍ എത്തി ദുല്‍ഖര്‍ സല്‍മാന്‍ മിന്നും പ്രകടനം കാഴ്‌ചവച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ഐശ്വര്യ ലക്ഷ്‌മി, ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, പ്രസന്ന, ഷമ്മി തിലകൻ, ശാന്തി കൃഷ്‌ണ, നൈലാ ഉഷ, അനിഖ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read:Dulquer Salmaan's Emotional Note : 'ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി' ; വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭം (Abhilash Joshiy directorial debut) ആയിരുന്നു 'കിങ് ഓഫ് കൊത്ത'. സീ സ്‌റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് സിനിമയുടെ നിര്‍മാണം. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിങും നിര്‍വഹിച്ചു. ജേക്‌സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.

തിരക്കഥ - അഭിലാഷ് എൻ ചന്ദ്രൻ, കൊറിയോഗ്രാഫി - ഷെറീഫ്, സംഘട്ടനം - രാജശേഖർ, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, മേക്കപ്പ് - റോണെക്‌സ്‌ സേവിയർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, മ്യൂസിക് - സോണി മ്യൂസിക്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽസ് - ഷുഹൈബ് എസ്ബികെ, പിആർ - പ്രതീഷ് ശേഖർ എന്നിവരാണ്.

Also Read:King of Kotha song - Kotha Raja : ട്രെന്‍ഡായി കൊത്ത രാജ ; റാപ്പില്‍ പാടി അഭിനയിച്ച് ഡബ്‌സീയും അസല്‍ കൊലാറും റോള്‍ റിദയും

ABOUT THE AUTHOR

...view details