കേരളം

kerala

ETV Bharat / bharat

Guns and Gulaabs| ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍ വര്‍മ ആയി ദുല്‍ഖര്‍ സല്‍മാന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പുതിയ വീഡിയോ പുറത്ത് - ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പുതിയ വീഡിയോ പുറത്ത്

ഒരു കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്ലിക്‌സിലാണ് റിലീസിനെത്തുന്നത്.

Dulquer Salmaan bollywood web series  Dulquer Salmaan  Guns and Gulaabs glimpse out  Guns and Gulaabs  Guns and Gulaabs glimpse  ദുല്‍ഖര്‍ സല്‍മാന്‍  അര്‍ജുന്‍ വര്‍മ ആയി ദുല്‍ഖര്‍ സല്‍മാന്‍  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പുതിയ വീഡിയോ പുറത്ത്  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്
ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍ വര്‍മ ആയി ദുല്‍ഖര്‍ സല്‍മാന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് പുതിയ വീഡിയോ പുറത്ത്

By

Published : Aug 2, 2023, 6:38 PM IST

ദുൽഖർ സൽമാന്‍ (Dulquer Salmaan) കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് വെബ്‌ സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs). ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരീസ് റിലീസിനൊരുങ്ങുകയാണ്.‍ ഇപ്പോഴിതാ വെബ്‌ സീരീസിലെ ദുല്‍ഖറുടെ കഥാപാത്രത്തിന്‍റെ ഗ്ലിംപ്‌സ്‌ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ല്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍ വര്‍മ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും ഗ്ലിംപ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലായാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

ഓഗസ്‌റ്റ് 18നാണ് നെറ്റ്‌ഫ്ലിക്‌സില്‍ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' റിലീസിനെത്തുന്നത്. അതേസമയം സീരീസിന്‍റെ ട്രെയിലര്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. അടുത്തിടെ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' പ്രൊമോ വീഡിയോ നിര്‍മാതാക്കള്‍ പുറത്തു വിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രൊമോ പുറത്തുവിട്ടത്.

Also Read:King of kotha release| എതിരാളികള്‍ ഇല്ലാതെ സോളോ റിലീസായി കിംഗ് ഓഫ് കൊത്ത; 4 ദശലക്ഷം കടന്ന് കലാപക്കാരാ

1970 കളിലെ ഗാനങ്ങൾ, ഗാങ്‌സ്‌റ്ററുകള്‍, വളരെ റൊമാന്‍റിക്കായ കമിതാക്കള്‍ എന്നിവയാല്‍ നിറഞ്ഞു നില്‍ക്കുന്നതാണ് പ്രൊമോ വീഡിയോ. മോഷൻ പോസ്‌റ്റർ പോലെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. കയ്യില്‍ തോക്കുമായി പരുക്കന്‍ ലുക്കിലുള്ള ദുല്‍ഖറെയാണ് പ്രൊമോയില്‍ കാണാനായത്.

ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്‌കുമാർ റാവു (Rajkummar Rao), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ടിജെ ഭാനു (TJ Bhanu), ആദർശ് ഗൗരവ് (Adarsh Gourav) എന്നിവരും വെബ്‌ സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read:ഒടുവില്‍ കലാപക്കാരാ എത്തി..! ചടുലമായ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍, ഒപ്പം റിതിക സിങ്ങിന്‍റെ ഐറ്റം നമ്പറും...

രാജും ഡികെയും ചേര്‍ന്നാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' സംവിധാനം ചെയ്‌തിരിക്കുന്നത്. 'ദ ഫാമിലി മാൻ' (The Family Man), 'ഫർസി' (Farzi) എന്നീ ത്രില്ലർ വെബ്‌ സീരീസുകളിലൂടെ ഇതിനോടകം തന്നെ രാജും ഡികെയും (Raj and DK) പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലക്കി ഭാസ്‌ക്കര്‍' (Lucky Baskhar) ആണ് ദുല്‍ഖര്‍ സല്‍മാന്‍റെ മറ്റൊരു പുതിയ ചിത്രം. ദുല്‍ഖറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ലക്കി ഭാസ്‌ക്കര്‍ റിലീസിനെത്തുന്നത്. കേരളത്തില്‍ ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക. ജിവി പ്രകാശ് കുമാര്‍ ആണ് സംഗീതം.

അതേസമയം കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രം. ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പാന്‍ ഇന്ത്യന്‍ സിനിമയായി എത്തുന്ന കിംഗ് ഓഫ് കൊത്ത മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നട, തെലുഗു എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Also Read:Dulquer Salmaan| ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്: പിറന്നാള്‍ ദിനത്തില്‍ പ്രൊമോ വീഡിയോയുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details