അമരാവതി : റമദാന്‍ നോമ്പ് എടുക്കുന്നത് പ്രമാണിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയം കഴിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.03.04.2022 മുതല്‍ 02.05.2022 വരെയാണ് ആനൂകൂല്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം അനുമതിയുണ്ട്.
റമദാന്‍ : ആന്ധ്രാപ്രദേശില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ ഓഫിസില്‍ നിന്നിറങ്ങാം - ആന്ധ്രപ്രദേശില്‍ റംസാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനൂകൂല്യം
മുസ്ലിം ജിവനക്കാര്‍ നോമ്പ് എടുക്കുന്നതുകൊണ്ടാണ് ഇത്തരമൊരാനുകൂല്യമെന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറി
റംസാന്‍: ആന്ധ്രാപ്രദേശില്‍ മുസ്ലീം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ ഒഫീസില്‍ നിന്നിറങ്ങാം
പക്ഷേ അടിയന്തര സാഹചര്യമുണ്ടായാല്‍ പൂര്‍ണസമയം ജോലിചെയ്യേണ്ടിവരുമെന്നും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി ഡോ.സമീര്‍ ശര്‍മ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരും മുസ്ലിം ജീവനക്കാര്‍ക്ക് വേണ്ടി സമാന ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് മതേതരത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധിച്ചപ്പോള്‍ പിന്‍വലിച്ചിരുന്നു.