കോയമ്പത്തൂര്‍: ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ട മൂന്ന് വിമാനങ്ങള്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട രണ്ട് എയര്‍ അറേബ്യ വിമാനങ്ങളും അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഒരു എയര്‍ ഇന്ത്യവിമാനവുമാണ് വഴി തിരിച്ചുവിട്ടത്.
മോശം കാലവസ്ഥ; യുഎഇ- കോഴിക്കോട് വിമാനങ്ങള്‍ കോയമ്പത്തൂരില്‍ ഇറക്കി - കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കോയമ്പത്തൂരില്‍ ഇറക്കി
കാലവസ്ഥ അനുയോജ്യമായപ്പോള്‍ ഈ വിമാനങ്ങള്‍ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചു.
മോശം കാലവസ്ഥ; യുഎയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള മൂന്ന് വിമാനങ്ങള്‍ കോയമ്പത്തൂരില്‍ ഇറക്കി
ഇന്ന് (25.05.2022) രാവിലെയാണ് ഇവ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വെളിച്ചം ശരിയായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചു.