'കാഴ്‌ച പരിമിതിയുള്ള ഓരോ ആളുകളെയും ഭിക്ഷാടകരായാണ് സമൂഹം കാണുന്നത്, ഞാന്‍ എന്‍റെ ജീവിതത്തില്‍ നിന്നും പഠിച്ച ഒരു കാര്യമാണിത്...' ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട പ്രൊഫസര്‍ പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ജോലി നഷ്‌ടപ്പെട്ട ഈയൊരു സാഹചര്യത്തില്‍ താന്‍ ജീവിക്കുന്നതിനേക്കാള്‍ ഉപരിയായി മരിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും പാര്‍വതി കുമാരി അഭിപ്രായപ്പെട്ടു (DU Professor Seek Help For Euthanasia). തനിക്ക് ദയവധം വേണമെന്നാണ് പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ ആവശ്യപ്പെട്ടത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സത്യാവതി കോളജിലെ പ്രൊഫസര്‍ സ്ഥാനത്ത് നിന്നാണ് പാര്‍വതി കുമാരിയെ നീക്കിയത്. അധ്യാപക രംഗത്ത് ഒന്‍പത് വര്‍ഷത്തോളം പ്രവര്‍ത്തി പരചിയമുള്ളയാളാണ് പാര്‍വതി കുമാരി. ബ്രെയില്‍ ലിപിയുടെ സഹായത്തോടെയായിരുന്നു പാര്‍വതി തന്‍റെ 12-ാം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. എന്‍ഐവിഎച്ച് (National Institute for the Empowerment of Persons with Visual Disabilities) ഡെറാഡൂണിലായിരുന്നു ഇവരുടെ പഠനം. താന്‍ ജന്മന കാഴ്‌ച പരിമിതി ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ലെന്ന് പാര്‍വതി കുമാരി പറഞ്ഞു.
'ഞാന്‍ ജന്മന അന്ധത ബാധിച്ച ആളായിരുന്നില്ല. പത്താം ക്ലാസോടെയാണ് എന്‍റെ കാഴ്‌ച ശക്തി നഷ്‌ടപ്പെടുന്നത്. മൂന്നുമാസത്തോളം ഞാന്‍ കോമയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാഴ്‌ച ശക്തി നഷ്‌ടപ്പെട്ട വിവരം ഞാന്‍ അറിയുന്നത്.