കേരളം

kerala

ETV Bharat / bharat

'മദ്യപിച്ചിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ പിടിക്ക്' ; പൊലീസിനെ പലകുറി വെല്ലുവിളിച്ചു, ഒടുവില്‍ അടിച്ചുകൊണ്ടിരിക്കെ അറസ്റ്റില്‍ - ഷിക്കാര്‍പൂര്‍ പൊലീസ്

മദ്യപിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് 'ഞാൻ മദ്യപിച്ചിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ പിടിക്കൂ'വെന്ന് പറയുകയായിരുന്നു

drunken youth  arrest  ഷിക്കാര്‍പൂര്‍ പൊലീസ്  Shikarpur police station
പൊലീസിനെ വെല്ലുവിളിച്ച യുവാവ് പിടിയില്‍

By

Published : Mar 27, 2022, 1:38 PM IST

വെസ്റ്റ് ചമ്പാരൻ (ബിഹാര്‍) : പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ പലകുറി വെല്ലുവിളിച്ച് ശല്യം ചെയ്‌ത യുവാവിനെ അറസ്റ്റ് ചെയ്‌ത് ഷിക്കാര്‍പൂര്‍ പൊലീസ്. മദ്യപിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് 'ഞാൻ മദ്യപിച്ചിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ പിടിക്കൂ'വെന്ന് പറയുകയായിരുന്നു. ബിഹാറിലെ ബേട്ടിയില്‍ ഷിക്കാർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചങ്കി എന്ന ഗ്രാമത്തിലാണ് സംഭവം.

മാധ്യമപ്രവർത്തകനാണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് അമ്രേഷ് കുമാർ സിംഗ് എന്ന യുവാവ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. തുടര്‍ന്നാണ് ഇയാള്‍ പൊലീസിനെ വെല്ലുവിളിച്ചത്.

Also read: സ്വന്തമായി 20 കോളജുകള്‍, സമ്പാദ്യം കോടികള്‍: പ്രൈമറി സ്കൂള്‍ അധ്യാപകന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

തുടക്കത്തില്‍ ഇയാളുടെ ഫോണ്‍കോള്‍ വെല്ലുവിളിയെ പൊലീസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു. പക്ഷേ യുവാവ് പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്നും ഇയാള്‍ സ്‌റ്റേഷനിലേക്ക് വിളിച്ച് വെല്ലുവിളി ആവര്‍ത്തിച്ചു.

തുടര്‍ന്ന് യുവാവിന്‍റെ ശല്യം സഹിക്കവയ്യാതെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. ഒടുവില്‍ വീട്ടില്‍ മദ്യപിച്ചുകൊണ്ടിരിക്കെ യുവാവിനെ അന്വേഷണസംഘം പിടികൂടി. എക്‌സൈസ് ആക്‌ട് പ്രകാരം അറസ്‌റ്റ് ചെയ്‌ത ഇയാളെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details