വിജയവാഡ(ആന്ധ്രാപ്രദേശ്): മദ്യപിച്ചെത്തിയ യുവതി റോഡില്‍ ശല്യം സൃഷ്‌ടിച്ചു. വിജയവാഡ പഴയ ടൗണിലുള്ള കോതപേട്ട കവലയിലാണ് മദ്യപിച്ചെത്തിയ യുവതി റോഡില്‍ ശല്യം സൃഷ്‌ടിച്ചത്. മദ്യപിച്ച റോഡില്‍ കിടന്ന പിതാവിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരാന്‍ പോയതായിരുന്നു യുവതി.
അച്ഛനെ കൂട്ടാന്‍ മദ്യപിച്ചെത്തി റോഡില്‍ ശല്യം സൃഷ്‌ടിച്ച് യുവതി; പൊലീസ് കേസെടുത്തു - യുവതി
മദ്യപിച്ച് റോഡില്‍ വീണുകിടന്ന പിതാവിനെ കൂട്ടാന്‍ മദ്യപിച്ചെത്തിയ യുവതി റോഡില്‍ ശല്യം സൃഷ്‌ടിച്ചു, പൊലീസ് കേസെടുത്തു
കോതപേട്ട കവലക്ക് സമീപത്തുള്ള പ്രദേശത്ത് താമസിക്കുന്ന ഈ യുവതിക്ക് (30) മദ്യപാനം ശീലമുണ്ട്. മദ്യപിച്ച് രണ്ട് മൂന്ന് ദിവസങ്ങളായി റോഡില്‍ കിടന്നിരുന്ന പിതാവിനെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകാനായാണ് യുവതി എത്തിയത്. വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അച്ഛനും മകളും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഇവര്‍ അച്ഛനെയും ബന്ധുക്കളെയും മര്‍ദിക്കുകയുമുണ്ടായി.
മാത്രമല്ല, റോഡിലൂടെ സഞ്ചരിക്കുന്ന പലരുമായും ഇവര്‍ മോശമായി പെരുമാറുകയും ചെയ്‌തു. കാര്‍ തടഞ്ഞ് യാത്രികനെ ആക്രമിക്കാനും തുനിഞ്ഞു. ഇതോടെ ടൗൺ പൊലീസ് സ്ഥലത്തെത്തി പൊതുയിടത്തില്‍ പ്രശ്‌നം സൃഷ്‌ടിച്ച അച്ഛനെയും മകളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവരെയും കൗണ്‍സിലിംഗിന് വിധേയമാക്കിയതായും, റോഡില്‍ ശല്യം സൃഷ്‌ടിച്ചതിന് കേസെടുത്തതായും ടൗൺ പൊലീസ് സ്‌റ്റേഷൻ സിഐ സുബ്രഹ്മണ്യം പറഞ്ഞു. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് രണ്ട് കുട്ടികളുണ്ട്.