ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ആഫ്രിക്കന്‍ വനിതകള്‍. ബ്രിഗേഡ് റോഡ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള കബണ്‍ പാര്‍ക്കില്‍ ഞായറാഴ്‌ച(28.08.2022) രാത്രിയോടെയായിരുന്നു സംഭവം. യുവതികള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്‌തതിനായിരുന്നു മര്‍ദനമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
നടുറോഡില്‍ പൊലീസിനെ ആക്രമിച്ച് വിദേശ യുവതികള്‍ ; വീഡിയോ - ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്തകള്‍
പെരുമാറ്റത്തില്‍ പന്തികേട് തോന്നി ചോദ്യം ചെയ്‌തപ്പോള്‍ യുവതികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്
![നടുറോഡില്‍ പൊലീസിനെ ആക്രമിച്ച് വിദേശ യുവതികള്‍ ; വീഡിയോ Drunken foreign women attacked Police drunken women in africa attacked bengaluru police drunken women in africa benagluru latest news african women africen women in bengaluru latest national news ആഫ്രിക്കന്‍ യുവതികള്‍ പൊലീസിനെ ആക്രമിച്ചു ചേദ്യം ചെയ്‌തപ്പോള്‍ പൊലീസിനെ അക്രമിച്ച് മദ്യപിച്ചെത്തിയ ആഫ്രിക്കന്‍ യുവതികള്‍ ബെംഗളൂരുവില്‍ മദ്യപിച്ചെത്തിയ യുവതികള്‍ കമ്പണ്‍ പാര്‍ക്കില്‍ കമനാഹള്ളിയില്‍ താമസിക്കുന്ന മൂന്ന് പേര്‍ ബാംഗ്ലൂര്‍ പൊലീസിനെ ആക്രമിച്ച് യുവതികള്‍ ബെംഗളൂരു ഇന്നത്തെ പ്രധാന വാര്‍ത്ത ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്തകള്‍ ഏറ്റവും പുതിയ ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16229907-thumbnail-3x2-pl.jpg)
നൈജീരിയ സ്വദേശികളായ പീസ് പര്‍ണാഷ്, ജൂലിയ വാന്‍ജിറോ എന്നിവരുള്‍പ്പടെ കമനാഹള്ളിയില്‍ താമസിക്കുന്ന മൂന്ന് പേര്‍ വാരാന്ത്യ അവധി ആഘോഷിക്കാന്‍ ബ്രിഗേഡ് റോഡിന് സമീപത്തുള്ള പബ്ബില്‍ എത്തിയതായിരുന്നു. നന്നായി മദ്യപിച്ചിരുന്ന യുവതികള്‍ പബ്ബിലെ ജീവനക്കാരനെ അക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനുപിന്നാലെയാണ് യുവതികള്‍ പൊലീസുകാരെ കൈയേറ്റം ചെയ്‌തത്.
അമിതമായി മദ്യപിച്ചെത്തിയ യുവതികളോട് സ്ഥലം വിട്ടുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും പൊലീസുകാരെ മര്‍ദിക്കുകയുമായിരുന്നു. ഉടൻ തന്നെ വനിത പൊലീസിനെ വിളിച്ചുവരുത്തി യുവതികളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് വിട്ടയച്ച ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചതായി സെൻട്രൽ ഡിവിഷൻ ഡിസിപി ശ്രീനിവാസ് ഗൗഡ അറിയിച്ചു.