മുംബൈ:മദ്യപിച്ച് ലക്കുകെട്ട യുവതി പൊലീസിനെ അസഭ്യം വിളിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാഹനം റോഡകരികില്‍ നിര്‍ത്തി ഡ്രൈവര്‍ സീറ്റിലിരുന്ന യുവതിയാണ് പൊലീസിനു നേരെ തിരിഞ്ഞത്. കാറില്‍ മറ്റ് രണ്ട് യുവതികളുമുണ്ടായിരുന്നു.
മദ്യപിച്ചെത്തി പൊലീസിനു നേരെ കയ്യേറ്റവും അസഭ്യവര്‍ഷവും; യുവതിയുടെ വീഡിയോ വൈറല്‍
കാറിന്‍റെ ഡ്രൈവര്‍ സീറ്റിലിരുന്ന യുവതിയാണ് പൊലീസിനു നേരെ കയ്യേറ്റവും അസഭ്യവര്‍ഷവും നടത്തിയത്.
പൊലീസിനുനേരെ മദ്യപിച്ചെത്തിയ യുവതിയുടെ കയ്യേറ്റവും അസഭ്യവര്‍ഷവും; വീഡിയോ വൈറല്‍
ALSO READ:കൗമാരക്കാരനുമായി ഒളിച്ചോടി വിവാഹം കഴിച്ചു; അധ്യാപിക പോക്‌സോ കേസില്‍ പിടിയില്‍
പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറിൽ യുവതി പിടിയ്‌ക്കുന്നതും തുടരെ അസഭ്യം വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, എപ്പോൾ, എവിടെ വച്ചാണ് സംഭവം നടന്നതെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. മുംബൈയില്‍ സംഭവിച്ചതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.