കേരളം

kerala

ETV Bharat / bharat

മദ്യലഹരിയില്‍ തര്‍ക്കം ; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു - തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു

Drunken husband stabbed his wife to death : യുപിയിലെ പ്രയാഗ്‌രാജിൽ ഭാര്യയെ, മദ്യപിച്ചെത്തിയ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി.ചൊവ്വാഴ്‌ച രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം

MURDRE IN UP  A drunken husband stabbed his wife to death  മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു  drunken husband stabbed his wife to death  ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു  husband killed wife up  wife killed by husband up  drunken husband killed his wife in Prayagraj  യുപിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു  ഉത്തർപ്രദേശ് കൊലപാതകം  ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
runken husband stabbed his wife to death in Prayagraj

By ETV Bharat Kerala Team

Published : Nov 15, 2023, 7:57 PM IST

പ്രയാഗ്‌രാജ് (യുപി) : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്‌ച (നവംബർ 14) രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മന്നു ബൻസാൽ ഭാര്യ മംമ്തയുമായി (35) വഴക്കിടുകയും രോഷാകുലനായി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കിദ്ഗഞ്ച് എസ്എച്ച്ഒ രജനി പറഞ്ഞു.

ഭാര്യയും ഭർത്താവും മദ്യപാനികളാണെന്നും ചൊവ്വാഴ്‌ച രാത്രി ഇരുവരും തമ്മിൽ ചില വിഷയങ്ങളിൽ തർക്കം ഉണ്ടാവുകയും ബൻസാൽ ആക്രമിക്കുകയും സംഭവസ്ഥലത്ത് തന്നെ അവര്‍ മരിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്‌ച രാവിലെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്‌തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details