ഹൈദരാബാദ്: മദ്യലഹരിയില്‍ പൊലീസിനോട് അപമര്യാദയായി പെരുമാറിയ യുവതി പൊലീസ് കസ്റ്റഡിയില്‍. പുതുവത്സര തലേന്ന് രാത്രിയാണ് സംഭവം. ജൂബിലി ഹില്‍സ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത്.
മുംബൈ സ്വദേശിയായ യുവതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരികയായിരുന്നു. പൊലീസ് വാഹനം തടഞ്ഞ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് (മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തുന്ന പരിശോധന) ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതയായ യുവതി അസഭ്യമായി സംസാരിക്കുകയും പൊലീസിനോട് തട്ടിക്കയറുകയുമായിരുന്നു.