ന്യൂഡല്‍ഹി :ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപസംഘത്തിന്‍റെ അതിക്രമം. ന്യൂഡല്‍ഹി പറ്റ്‌ന വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ക്യാപ്‌റ്റനോട് തര്‍ക്കിക്കുകയുമായിരുന്നു.
എയര്‍ ഇന്ത്യക്ക് പിന്നാലെ ഇന്‍ഡിഗോയിലും അതിക്രമം, മദ്യപിച്ചെത്തിയ മൂന്ന് പേര്‍ ബഹളമുണ്ടാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ - ന്യൂഡല്‍ഹി
മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ന്യൂഡല്‍ഹി പറ്റ്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ബഹളംവയ്ക്കുകയായിരുന്നു
ഞായറാഴ്‌ച രാത്രിയോടെ ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടതുമുതല്‍ മൂന്ന് യാത്രക്കാരും ബഹളമുണ്ടാക്കി. ക്രൂ അംഗങ്ങള്‍ ഇവരെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇവര്‍,പറ്റ്‌നയിലെത്തുന്നതുവരെ ബഹളം തുടര്‍ന്നു.
വിമാനമിറങ്ങിയതോടെ ഒരാള്‍ രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ അധികൃതര്‍ സിഐഎസ്‌എഫിന് കൈമാറുകയും തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയും ചെയ്‌തു. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂർ സ്വദേശികളാണ് അറസ്റ്റിലായവര്‍. പിന്‍റു കുമാര്‍ എന്ന മൂന്നാമനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.