അമരാവതി:പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കിർലാംപുടി സ്വദേശി ശിവൻ ആണ് മർദനമേറ്റ് മരിച്ചത്. പിതാവായ ഷിംഗം യേശുവും സുഹൃത്ത് വീരബാബുവും തമ്മിലുണ്ടായ തർക്കത്തിനിടെ വീരബാബു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ കാക്കിനട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു - പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു
പിതാവായ ഷിംഗം യേശുവും സുഹൃത്ത് വീരബാബുവും തമ്മിലുണ്ടായ തർക്കത്തിനിടെ വീരബാബു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊല്ലുകയായിരുന്നു.
![പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു dispute at pakoda stall drunken man kills 10 standard noy Veeravaram village of Kirlampudi Mandal killing in East Godavari പത്താം ക്ലാസ് വിദ്യാർഥി പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു കിർലാംപുടി സ്വദേശി ശിവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11204071-745-11204071-1617022522240.jpg)
പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു
കിഴക്കൻ ഗോദാവരിയിലെ കിർലാംപുടി ഗ്രാമത്തിലാണ് സംഭവം. പ്രതി വീരബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.