ബെംഗളുരു: നഗരത്തിൽ നിന്ന് രണ്ടര കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം അറസ്റ്റിൽ. ഷാംപെയ്‌ൻ ബോട്ടിലിൽ ക്രിസ്റ്റൽ പൗഡർ രൂപത്തിൽ വിൽപന നടത്താൻ ശ്രമിച്ച താരമാണ് പിടിയിലായത്. 28കാരനായ ദോസോ ഖലീഫയാണ് അറസ്റ്റിലായത്.
കോടികൾ വിലമതിക്കുന്ന അര കിലോ മയക്കുമരുന്നും മൊബൈൽ ഫോണും ബൈക്കും പിടിച്ചെടുത്തെന്നും അഡീഷണൽ പൊലീസ് കമ്മിഷണർ എസ് മുരുകൻ പറഞ്ഞു. ഗോവിന്ദ്പുര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഖലീഫ, അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ബെംഗളുരുവിൽ താമസിക്കുകയായിരുന്നു ഇയാൾ.