കർബി ആംഗ്ലോങ്: അസമിൽ 10 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി നാല് പേർ പിടിയിൽ. കർബി ആംഗ്ലോങ് ജില്ലയിലെ ദിലായ് ടിനിയാലിയിൽ നടത്തിയ പരിശോധനയിലാണ് 1.263 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. മടക്കുമരുന്ന് കടത്ത് സംഘത്തിൽപ്പെട്ട ഡാനിയൽ കിത്താരി (33), എംഡി സഹബീർ അലി (57), കപാനി എസ് (22), സഹജൻ അഹമ്മദ് ബർഭൂയ (36) എന്നിവരാണ് പിടിയിലായത്.
അസമിൽ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ - ഹെറോയിൻ
രഹസ്യ വിവരത്തെത്തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞുള്ള പരിശോധനയിലാണ് 1.263 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്.
അസമിൽ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ
രഹസ്യ വിവരത്തെത്തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞുള്ള പരിശോധനയിലാണ് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് കാറുകളിൽ നിന്നായി 100 സോപ്പു പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെടുത്തത്. പ്രതികളിൽ നിന്ന് 75,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.