ഐസ്വാൾ:മിസോറാമിലെ ചമ്പായ് ജില്ലയിലെ ത്‌ലാങ്‌സം പ്രദേശത്ത് നിന്ന് അഞ്ചു കോടിയിലധികം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.അസം റൈഫിൾസ്, എക്‌സൈസ് ആൻഡ് നാർകോസ്‌റ്റിക്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ചമ്പായി എന്നിവയുടെ സംയുക്തമായ അന്വേഷണത്തിലാണ് ഇന്നലെ രാത്രി മയക്കുമരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം 5,90,12,000 രൂപ വില വരും. 612.8 ഗ്രാം ഹെറോയിൻ, 2,69,000 ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.
മിസോറാമിൽ അഞ്ചു കോടിയിലധികം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു - Drugs
പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം 5,90,12,000 രൂപ വില വരും.
മിസോറാമിൽ അഞ്ചു കോടിയിലധികം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
വാഹനത്തിലുണ്ടായിരുന്നയാൾ വാഹനം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഇറങ്ങി ഓടിയതിനാൽ ആരെയും അറസ്‌റ്റ് ചെയ്യാൻ സാധിച്ചില്ല. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തുടർച്ചയായ മയക്കുമരുന്ന് കടത്ത് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാൽ മറ്റ് സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് അസം റൈഫിൾസ് മിസോറാമിലെ മയക്കുമരുന്ന് കടത്തിനെതിരായ പ്രവർത്തനങ്ങൾ തുടരുകയാണ്.