ചെന്നൈ:തമിഴ്‌നാട്ടില്‍100 കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ആഫ്രിക്കയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഇഖ്‌ബാൽ പാഷയാണ് (38) കസ്റ്റംസിന്‍റെ പിടിയിലായത്. ഓഗസ്റ്റ് 11 നാണ് സംഭവം.
100 കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍, കടത്തിയത് ആഫ്രിക്കയിൽ നിന്ന് - ചെന്നൈ വിമാനത്താവളത്തില്‍
ഓഗസ്റ്റ് 11 ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് 100 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിലായത്. ആകെ 9 കിലോ 590 ഗ്രാം കൊക്കെയ്‌നും ഹെറോയിനുമാണ് കണ്ടെടുത്തത്
എത്യോപ്യയിൽ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ കൊക്കെയ്‌നും ഹെറോയിനും ആകെ ഒന്‍പത് കിലോ 590 ഗ്രാം ആണുള്ളത്. പ്രാഥമികമായി വിവരങ്ങള്‍ തേടിയ സമയത്ത് പ്രതി ഉദ്യോഗസ്ഥരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ബാഗുകള്‍, ഷൂസ് തുടങ്ങിയവയില്‍ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
1932ൽ സ്ഥാപിതമായ ഈ വിമാനത്താവളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു യാത്രക്കാരനിൽ നിന്ന് 100 കോടിയുടെ മയക്കുമരുന്ന് പിടികൂടുന്നത്. മയക്കുമരുന്ന് കടത്തില്‍ ഇയാള്‍ക്ക് പിന്നിലെ കൂടുതല്‍ സംഘങ്ങള്‍ക്കായും ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.