ബെംഗളുരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടി. നിരോധിത മയക്കുമരുന്നായ മെത്തക്വലോൺ ആണ് കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഐലൈനറുകൾ, മസ്കാരകൾ, പാദരക്ഷകൾ എന്നിവയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട - മയക്കുമരുന്ന് വേട്ട
ഐലൈനറുകൾ, മസ്കാരകൾ, പാദരക്ഷകൾ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെത്തക്വലോൺ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.
1
ഐലൈനറുകൾ, മസ്കാരകൾ തുടങ്ങിയവ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ചതാണ്. 24.50 ലക്ഷം വിലയുള്ള 490 ഗ്രാം മയക്കുമരുന്നാണ് ആദ്യം പിടികൂടിയത്. രണ്ടാമതായി പാദരക്ഷകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 241 ഗ്രാം മയക്കുമരുന്ന് പിടികൂടി.