കേരളം

kerala

ETV Bharat / bharat

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 2000 കോടിയുടേത് - ഗുജറാത്ത് ഉൾക്കടലിൽ മയക്കുമരുന്ന് പിടികൂടി

529 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ഹാഷിഷ്, 234 കിലോഗ്രാം മികച്ച നിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്

drugs seized from gujarat coast  NCB Navy seized drugs  ഗുജറാത്ത് ഉൾക്കടലിൽ മയക്കുമരുന്ന് പിടികൂടി  മയക്കുമരുന്ന് വേട്ട
ഗുജറാത്ത് ഉൾക്കടലിൽ വൻ മയക്കുമരുന്ന് വേട്ട

By

Published : Feb 12, 2022, 10:34 PM IST

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത്, അന്താരാഷ്‌ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹാഷിഷ്, മെതാംഫെറ്റാമിൻ, ഹെറോയിൻ എന്നിവയുൾപ്പെടെ 760 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തത്.

529 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ഹാഷിഷ്, 234 കിലോഗ്രാം മികച്ച നിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തതെന്ന് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഉൾക്കടലിൽ ഇത്തരമൊരു ഓപ്പറേഷൻ ആദ്യമായാണെന്ന് പ്രസ്‌താവനയിൽ പറയുന്നു.

Also Read: അമ്പലമുക്ക് കൊലപാതകം : വിനീതയെ കൊന്ന് രാജേന്ദ്രന്‍ കവര്‍ന്ന സ്വര്‍ണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാവിക സേനയുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ പിടികൂടിയത്. ഒന്നിലധികം ബാഗുകളിൽ നിറച്ച നിലയിലായിരുന്നു. പിടികൂടിയ മയക്കുമരുന്ന് പോർബന്തർ തീരത്ത് എത്തിച്ചു.

ABOUT THE AUTHOR

...view details