മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനൊപ്പം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി മുൻമുൻ ധമേച്ച ഞായറാഴ്ച ജയില്‍ മോചിതയാകും. ബോണ്ട് നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച വൈകുന്നേരമാണ് ധമേച്ചയുടെ വിടുതൽ ഉത്തരവ് വന്നത്.
ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ്, മുൻമുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ പരിശോധിച്ച ബോംബെ ഹൈക്കോടതി, എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഇതിനായി കോടതി സമയം നല്‍കിയത്. മൂന്ന് ദിവസത്തെ വാദം കേൾക്കലിന് ശേഷം വ്യാഴാഴ്‌ചയാണ് കോടതി ജാമ്യം അനുവദിച്ചത്.